ബുർഖ ധരിക്കാൻ നിര്‍ബന്ധിച്ചതിന്‍റെ പേരില്‍ വേര്‍പിരിഞ്ഞു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

  • 27/09/2022

മുംബൈ: വേർപിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. 2019–ലാണ് ഹിന്ദു മതവിശ്വാസിയായിരുന്ന രൂപാലി എന്ന യുവതി ഇഖ്ബാൽ ഷെയ്ഖ് എന്ന യുവാവിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് മതംമാറിയ യുവതി സാറ എന്ന പേര് സ്വീകരിച്ചു. 

36–കാരനായ ഇഖ്ബാൽ ടാക്സി ഡ്രൈവറാണ്. 2020ൽ‌ ദമ്പതികള്‍ക്ക് മകൻ ജനിച്ചു. ഇഖ്ബാൽ ഷെയ്ഖിന്റെ കുടുംബം യുവതിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചതാണ് ഇവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് വിവരം. അസ്വാരസ്യങ്ങളുണ്ടായതോടെ യുവതി മകനെയും കൊണ്ട് മാറിത്താമസിച്ചു. സെപ്തംബർ 26ന് വിവാഹമോചനത്തിന്റെ ആവശ്യം സംസാരിക്കാനായി യുവാവ് യുവതിയെ വിളിച്ചുവരുത്തി. 

രാത്രി 10 മണിയോടെ കണ്ടുമുട്ടിയ അവര്‍ തമ്മില്‍ കുട്ടിയുടെ കസ്റ്റഡിയെ ചൊല്ലി തർക്കമുണ്ടായി. പിന്നാലെ യുവാവ് യുവതിയെ ഒരു ഇടവഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. കുത്തേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. 

Related News