ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

  • 27/09/2022

കൊച്ചി: കൊച്ചിയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വൈപ്പിന്‍ ചെറായിയില്‍ ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ സമീപവാസികളാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ മകള്‍ വീട്ടുവിട്ടിറങ്ങി വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News