മെഡിക്കല്‍ കോളജിലെ മര്‍ദ്ദനം; സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

  • 27/09/2022

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകക്ക് സി പി എം പ്രവര്‍ത്തകരുടെ ഭീഷണിയും സൈബര്‍ ആക്രമണവുമെന്ന് പരാതി. മര്‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയായ അഡ്വ. ബബില ഉമര്‍ഖാന്റെ പരാതിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഇപ്പോഴും സി പി എം നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അവര്‍ കോടതിക്ക് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചു.

രണ്ടു തവണ തനിക്ക് കോടതി വരാന്തയില്‍ നിന്ന് തന്നെ ഭീഷണിയുണ്ടായി. അതോടൊപ്പം കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. ഇതിന്റെ തെളിവുകള്‍ ഉടന്‍ കോടതിക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ക്കൊപ്പമുളള നേതാക്കളില്‍ നിന്നാണ് തനിക്ക് ഭീഷണിനേരിടേണ്ടി വരുന്നതെന്ന് അവര്‍ പറഞ്ഞു.


ഇതിനിടെ സുരക്ഷാ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യപ്രതി അരുണ്‍ അടക്കമുള്ള അഞ്ച് പേര്‍ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. കഴിഞ്ഞ പതിനാറ് മുതല്‍ റിമാന്‍ഡിലാണെന്നും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി പ്രതികളുടെ ഹര്‍ജി തള്ളിയിരുന്നു

 

Related News