വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ വാളുകള്‍ പിടികൂടി

  • 27/09/2022

വയനാട്: മാനന്തവാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടികൂടി. എരുമതെരുവിലെ പോപ്പുലര്‍ ഫ്രണ്ട് PFI ഏരിയ കമ്മറ്റി അംഗം സലീമിന്റെ ടയറു കടയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എസ് ആന്റ് എസ് എന്ന കടയില്‍ നിന്നാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.

പാലക്കാടേയും വയനാട്ടിലേയും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് ഇന്ന് പരിശോധന നടന്നത്. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നു. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. പാലക്കാട് കല്‍മണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന.

ആലപ്പുഴയില്‍ പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. എസ് ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബ് എന്നിവരുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് റെയ്ഡ്. ഹര്‍ത്താല്‍ അക്രമക്കേസില്‍ രണ്ട് SDPIനേതാക്കള്‍ പാലക്കാട് അറസ്റ്റിലായിരുന്നു.

Related News