കാട്ടാക്കടയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അക്രമം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • 27/09/2022

തിരുവനന്തപുരം: കാട്ടാക്കടയില്‍ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരെ അപമാനിക്കാന്‍ പെണ്‍കുട്ടിയടെ അച്ഛന്‍ പ്രേമനന്‍ ആളും ക്യാമറയുമായി എത്തിയെന്നാണ് പ്രതികളുടെ ആരോപണം.

ജാമ്യം ലഭിക്കാതിരിക്കാനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയതെന്നും ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നു.സംഭവം നടന്ന് ഒന്‍പത് ദിവസമായിട്ടും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.ഇക്കാര്യം ചൂണ്ടിക്കാടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മര്‍ദ്ദന മേറ്റ പ്രേമനനന്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ എസിഎസ്ടി അതിക്രമ നിയമവും ചുമത്തണമെന്ന് പ്രേമനന്‍ അഭ്യര്‍ത്ഥിച്ചു.അതിന് പിന്നാലെ പ്രേമനെ രൂക്ഷമായി വിമശിച്ച് സിഐടിയു നേതൃത്വവും രംഗത്തുവന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം പറയും വരെ ഒളിവില്‍ തുടരാനാണ് പ്രതികളുടെ തീരുമാനം.

Related News