ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി-20 ഇന്ന്

  • 27/09/2022

ദില്ലി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു.


ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ പുതിയ വെല്ലുവിളി മറികടക്കാന്‍ തയ്യാറെടുക്കുകയാണ്. ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമുമാണ് പരിശീലിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി, ഇരു ടീമിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന പരമ്പരയാണിത്. മാത്രമല്ല നാല് മാസത്തിനിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പരമ്പരയാണിതെന്നതും ശ്രദ്ധേയമാണ്.

ഈ വര്‍ഷം ജൂണില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കാന്‍ ആഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. തുടര്‍ന്ന് പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ഇരുടീമുകളും തമ്മിലുള്ള അവസാന രണ്ട് പരമ്പരകളും സമനിലയില്‍ അവസാനിച്ചത് യാദൃശ്ചികമാണ്. ഈ വര്‍ഷം ജൂണിന് മുമ്പ്, 2019 സെപ്റ്റംബറില്‍, ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി. ഇരു ടീമുകളും തമ്മില്‍ 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. അതേസമയം ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല.
ഇന്ത്യ:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (WK), ദിനേഷ് കാര്‍ത്തിക് (WK), രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

Related News