ഭർത്താവിന്റെ മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്; പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ യുവതി കഴുത്തുഞെരിച്ച് കൊന്നു

  • 28/09/2022

ഭോപ്പാൽ: ഭർത്താവിന്റെ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് സഹിക്കാനാകാതെ പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ യുവതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊലപ്പെടുത്തിയ ശേഷം യുവതി കുഞ്ഞുങ്ങളുടെ മൃതദേഹം ഉപേക്ഷിച്ചു.

സ്വപ്ന ധകഡ് എന്ന യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. കൊലയ്ക്ക് ശേഷം കുഞ്ഞുങ്ങളെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതി നല്‍കുകയും ചെയ്തു. ബംഗംഗ പ്രദേശത്തു നിന്ന് ഫുട്പാത്തിൽ വെച്ച് കുഞ്ഞുങ്ങളെ കാണാതായെന്നായിരുന്നു പരാതി. എന്നാല്‍ ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പറഞ്ഞത് നുണയാണെന്ന് പോലീസിന് മനസ്സിലായി. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 

സ്വപ്നയ്ക്ക് മൂന്നു വയസ്സായൊരു മകളുമുണ്ട്. ഭർത്താവിന് ജോലിയില്ല, മദ്യപാനിയുമാണ്. അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ വഴക്കിടുമായിരുന്നെന്നും ഇത് സഹിക്കാൻ വയ്യാതെയാണ് കൃത്യം ന‌ടത്തിയതെന്നുമാണ് സ്വപ്ന പോലീസിനോട് പറഞ്ഞത്. കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആൾത്താമസം ഇല്ലാത്തിടത്ത് ഉപേക്ഷിച്ചെന്ന് യുവതി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 


 

Related News