നിറത്തിന്റെ പേരില്‍ നിരന്തരം പരിഹസിച്ച ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി

  • 28/09/2022

റായ്പുര്‍: ഭര്‍ത്താവിനെ യുവതി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. 30കാരിയായ സംഗീത സ്വന്‍വാനിയാണ് പ്രതി. ആനന്ദ് സ്വന്‍വാനി എന്ന 40-കാരനാണ് കൊലപ്പെട്ടത്. ആനന്ദിന്റെ രണ്ടാം ഭാര്യയാണ് സംഗീത. 

അംലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം കളിയാക്കിയതാണ് കൊലയ്ക്ക് കാരണം. വിരൂപയെന്ന് വിളിച്ച് ആക്ഷേപിച്ച ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
 
കറുത്ത നിറത്തിന്റെ പേരില്‍ സംഗീതയെ നിരന്തരം പരിഹസിക്കുമായിരുന്ന ആനന്ദ് യുവതിയെ വിരൂപയെന്നും വിളിച്ചതായാണ് പോലീസ് പറയുന്നത്. ഇക്കാരണം കൊണ്ട് ദമ്പതിമാര്‍ മുമ്പും വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയും ഇത്തരത്തില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ സംഗീത വീട്ടില്‍ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ആനന്ദ് മരിച്ചു. സംഭവത്തില്‍ സംഗീത സ്വന്‍വാനിയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 

Related News