കോളേജിലേക്ക് പോകുന്നതിനിടെ അമ്മയുടെ കണ്‍മുമ്പില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

  • 28/09/2022

തൃശൂര്‍- കോളേജിലേക്ക് സ്കൂട്ടറില്‍ പുറപ്പെട്ട വിദ്യാര്‍ത്ഥിനി അമ്മയുടെ കണ്‍മുമ്പില്‍ അപകടത്തില്‍ മരിച്ചു. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വിയ്യൂര്‍ ജയിലിന്റെയും പവര്‍ ഹൗസിന്റെയും ഇടയില്‍ താമസിക്കുന്ന മാടമ്പി കാട്ടില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകള്‍ റെനീഷ (22) ആണ് മരിച്ചത്. 

രാവിലെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് റോഡിലേക്ക് സ്കൂട്ടറില്‍ കയറുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. തൃശൂരില്‍ നിന്ന് അരി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. അരുണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ എം.ബി.എ വിദ്യാര്‍ഥിനിയാണ് റെനീഷ. 

മകളെ യാത്രയാക്കാന്‍ വീടിന് ഉമ്മറത്ത് നിന്നിരുന്ന അമ്മ ശബ്ദം കേട്ട് നോക്കിയപ്പോള്‍ വീടിന്റെ മതിലിന്റെ അടുത്ത് മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഓടിയെത്തിയ നാട്ടുകാര്‍ റെനീഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിയ്യൂര്‍ പൊലീസ് കേസെടുത്തു.
 

Related News