നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന് മുസ്ലിം യുവാക്കളെ മര്‍ദ്ദിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍

  • 29/09/2022

ഗുജറാത്ത്: അഹമ്മദാബാദില്‍ മുസ്ലീം യുവാക്കള്‍ക്ക് ഹിന്ദു സംഘടനയുടെ അതിക്രൂര മര്‍ദ്ദനം. നവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത നാല് യുവാക്കളെ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. 'ലൗ ജിഹാദ്' തടയാന്‍ വേണ്ടിയാണ് യുവാക്കളെ പിടികൂടിയതെന്ന് സംഘടനാ വക്താക്കള്‍ അറിയിച്ചു.


നവരാത്രി ആഘോഷ വേദികളില്‍ മറ്റ് മതസ്ഥര്‍ പങ്കെടുക്കുന്നത് തടയാന്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ വളണ്ടിയര്‍മാര്‍ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു. ഗര്‍ബ ഗ്രൗണ്ടില്‍ നിന്ന് 4 മുസ്ലീം യുവാക്കളെ സംഘടന പിടികൂടി. ചോദ്യം ചെയ്യലിനിടെ ചിലര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയും യുവാക്കളെ പുറത്തേക്ക് തല്ലിയോടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും സര്‍പ്രൈസ് പരിശോധന തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞു. ചില മതവിരുദ്ധര്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കാനും, ലൗ ജിഹാദിനും വേണ്ടി മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.



Related News