ഒടുവില്‍ തിരുത്ത്; വീട്ടിലെത്തി രേഷ്മയ്ക്ക് കൺസഷൻ കൈമാറി കെഎസ്ആർടിസി ജീവനക്കാർ

  • 29/09/2022

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ പ്രേമനന്റെ മകൾ രേഷ്മയ്ക്ക് ഒടുവില്‍ കൺസഷൻ പാസ് വീട്ടിലെത്തിച്ച് നൽകി കെഎസ്ആർടിസി ജീവനക്കാര്‍. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്. 

ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ ഈ നടപടി. സെപ്‌റ്റംബർ 20നാണ് മകൾ രേഷ്മയുടെ കൺസെഷൻ പുതുക്കാൻ പ്രേമനൻ മകൾക്കൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തിയത്. അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനിടെ കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിക്കുകയായിരുന്നു.  

കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെങ്കില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് കൈവശമില്ലെന്ന് പ്രേമനന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം.  തന്നെ മര്‍ദിച്ചത് സംബന്ധിച്ച് പ്രേമനന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. 

Related News