അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് തരൂര്‍ പിന്‍വാങ്ങണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

  • 30/09/2022

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറണമെന്നു കൊടിക്കുന്നില്‍ സുരേഷ്. അദ്ദേഹം പത്രിക പിന്‍വലിച്ചു ഖാര്‍ഗയെ പിന്തുണക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞിതന് പിറകേയാണ് തരൂര്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയത്.

പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ത്തകരുമായുള്ള ബന്ധം, അനുഭവ സമ്പത്ത് ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണിച്ചല്ല അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്.


കോണ്‍ഗ്രസിന്റെ ഔദ്യോഗിക പിന്തുണ ഖാര്‍ഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെയും പിന്തുണ അദ്ദേഹത്തിനായിരിക്കും പാര്‍ട്ടിയുടെ ദലിത് മുഖമാണ് ഖാര്‍ഗെ. ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദലിത് വിഭാഗത്തില്‍പെട്ടയാള്‍ വരാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ തരൂര്‍ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ഥനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Related News