കശ്മീരിന്റെ ഒരു ഭാഗം ഇല്ലാത്ത ശശി തരൂരിന്റെ പ്രകടന പത്രിക വിവാദത്തില്‍

  • 30/09/2022

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശശി തരൂര്‍ എം പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജമ്മു കാശ്മീരിന്റെ ഒരു ഭാഗം ഇല്ലന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട്  പ്രകടനപത്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ആ പിഴവ് തിരുത്തിയെന്നും എ എ്ന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം തോല്‍വിയോ ജയമോ പ്രശ്നമല്ലന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് മല്‍സരമെന്നും ശശി തരൂര്‍ പറഞ്ഞു. താളമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തതകര്‍ക്കൊപ്പമാണ് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.


നാളെയാണ് നാമനിര്‍ദശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം. ശശി തരൂരും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍ . ഹൈക്കമാന്‍ഡിന്റെയും ജി- 23 നേതാക്കളുടെയും പിന്തുണയോടൊണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ മല്‍സരിക്കുന്നത്.

Related News