ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

  • 30/09/2022

ദില്ലി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മയായിരുന്നു അവാര്‍ഡ് ദാന ചടങ്ങിലെ പ്രധാന താരം. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് നഞ്ചിയമ്മ കടന്ന് വന്നതോടെ സദസില്‍ ഇരുന്ന ഇന്ത്യന്‍ സിനിമയിലെ പ്രമുഖരടക്കമുള്ളവര്‍ എഴുനേറ്റ് നിന്ന് നിറഞ്ഞ കൈയ്യടികളോടെ നഞ്ചിയമ്മയെ സ്വീകരിച്ചു.

നിറഞ്ഞ ചിരിയോടെ സദസിനെ വണങ്ങി വേദിയിലെത്തിയ നഞ്ചിയമ്മ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് നഞ്ചിയമ്മയെ തേടി ദേശീയപുസ്‌കാരമെത്തിയത്.മഅയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബിജു മേനോന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി. ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.'അയ്യപ്പനും കോശിയും'  ഒരുക്കിയ അന്തരിച്ച സംവിധായകന്‍ സച്ചി ആണ് മികച്ച സംവിധായകന്‍. 8 പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. സുരറൈ പോട്രിലെ നെടുമാരന്‍ രാജാങ്കം എന്ന യുവ സംരംഭകന്റെ ജീവതത്തെ അവിസ്മരണിയമാക്കിയതിന് സൂര്യ ശിവകുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. സുരറൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി താരം അപര്‍ണ ബാലമുരളി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം' തെരഞ്ഞെടുത്തപ്പോള്‍ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടി 'വാങ്ക്' ശ്രദ്ധ നേടി. 'ശബ്ദിക്കുന്ന കലപ്പ' എന്ന ചിത്രത്തിലൂടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (

Related News