തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

  • 30/09/2022

കോട്ടയം: തിളച്ച പാല്‍ ദേഹത്തു വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്. 

പതിനഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ തിളച്ച പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സെറ വ്യാഴാഴ്ചയാണ് മരിച്ചത്. 

Related News