പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

  • 30/09/2022

പത്തനംതിട്ട: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോൺ ആണ് വിവിധ വകുപ്പുകളിലായി പ്രതിക്ക് 60 വർഷം കഠിന തടവിന് ശിക്ഷിച്ചത്. കവിയൂർ ഇഞ്ചത്തടി സ്വദേശിയെയാണ് ശിക്ഷിച്ചത്. 

അഞ്ച് ലക്ഷം രൂപയാണ് പ്രതി പിഴ നല്‍കേണ്ടത്. പിഴ അടയ്ക്കാതിരുന്നാല്‍ 3 വർഷം അധിക തടവ് കൂടി അനുഭവിക്കണം. 2020 മുതലുള്ള ഒരു വർഷക്കാലം ഒരുമിച്ചു താമസിച്ചു വന്നിരുന്ന സമയങ്ങളില്‍ രക്തബന്ധമുള്ള കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.

കുട്ടിയുടെ പെരുമാറ്റത്തില്‍ ചില സംശയങ്ങള്‍ തോന്നിയ അമ്മ, രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. കുട്ടിയോട് ആവർത്തിച്ച് കാര്യം ചോദിച്ചതിന് ഇതിന് പിന്നാലെയാണ് പീഡന വിവരം അറിയുന്നത്. സാക്ഷി മൊഴികളും മെഡിക്കൽ രേഖകൾ ഉള്‍പ്പെടെ മറ്റ് തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു.  

Related News