ജി23 നേതാക്കളെ കണ്ടല്ല പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂര്‍

  • 01/10/2022

ദില്ലി: ജി 23 നേതാക്കളെ കണ്ടല്ല പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂര്‍. ഖാര്‍ഗെയ്ക്കുള്ള ജി 23 പിന്തുണ അവര്‍ പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചാകുമെന്നും പാര്‍ട്ടി നവീകരണം എന്നതാണ് തന്റെ എക്കാലത്തെയും നിലപാടെന്നും തരൂര്‍ പറഞ്ഞു.

അതേസമയം പ്രകടനപത്രികയിലെ ഭൂപടത്തിലെ പിഴവിന് തരൂര്‍ മാപ്പ് ചോദിച്ചു. വിവാദം അനാവശ്യമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കശ്മീരിന്റെ ഭൂപടം അപൂര്‍ണമാക്കി ഇന്നലെ പ്രസിദ്ധീകരിച്ചതിനോടു പ്രതികരിച്ച് തരൂര്‍ പറഞ്ഞു. അതേസമയം, തോല്‍വിയോ ജയമോ പ്രശ്നമല്ലന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് മല്‍സരമെന്നും ശശി തരൂര്‍ പറഞ്ഞു. താളമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തതകര്‍ക്കൊപ്പമാണ് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്നാണ് നാമനിര്‍ദശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം. ശശി തരൂരും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍ . ഹൈക്കമാന്‍ഡിന്റെയും ജി- 23 നേതാക്കളുടെയും പിന്തുണയോടൊണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ മല്‍സരിക്കുന്നത്.

Related News