യു.പിയില്‍ ട്രാക്ടര്‍ അപകടത്തില്‍പ്പെട്ട് 26 തീര്‍ത്ഥാടകര്‍ മരിച്ചു

  • 02/10/2022

ഉത്തര്‍പ്രദേശ്: തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീര്‍ത്ഥാടകര്‍ മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.


50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. കാണ്‍പൂരിലെ ഘതംപൂര്‍ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . യാത്രാ ആവശ്യങ്ങള്‍ക്കായി ട്രാക്ടര്‍ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.

Related News