വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയിൽ

  • 02/10/2022

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പിടികൂടി. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പോലീസ് പിടികൂടിയത്.  വിസ വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുക വാങ്ങിയ ശേഷം മുങ്ങുകയാണ് ഇവരുടെ രീതി. 

നേരത്തെ പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പരിചയമാണ് ഇവരെ തട്ടിപ്പിന് സഹായിച്ചത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയ കേസിലാണ് നടപടി. മൂന്നു മാസത്തിനകം വിസ ശരിയാക്കി നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. 

പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്ന് യുവാവ് പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഇവര്‍ക്കെതിരെ സമാന രീതിയില്‍ തട്ടിപ്പു കേസുകളുണ്ട്. 

Related News