പെൺകുട്ടിയുമായി ഒളിച്ചോടി; വിവാഹം നടത്താമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കള്‍

  • 02/10/2022


പറ്റ്ന: ബിഹാറിൽ കാമുകനെ യുവതിയുടെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 25- കാരനായ റോഷൻ കുമാറാണ് കൊല്ലപ്പെട്ടത്. 

പെൺകുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. എന്നാല്‍ പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. തുടര്‍ന്ന് സെപ്റ്റംബർ 29ന് യുവാവ് പെൺകുട്ടിയുമായി ഒളിച്ചോടി. യുവതിയും റോഷനും തങ്ങുന്ന ഹാജിപുരിനാടുത്തുള്ള സ്ഥലം തിരിച്ചറിഞ്ഞ യുവതിയുടെ ബന്ധുക്കൾ അവിടെയെത്തി വിവാഹം നടത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. 

ഫക്കൂലി ചൌക്കിൽ എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി നിർത്തി യുവാവിനോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു.റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ റോഷനെ അനുഗമിച്ചു. ശേഷം പെട്ടെന്നെത്തിയ ബസിന്റെ ടയറിനടിയിലേക്ക് റോഷനെ ബന്ധുക്കളായ യവാക്കൾ തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടയറിനടിയിൽപ്പെട്ട യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
 

Related News