മൂന്നാര്‍ രാജമലയില്‍ വീണ്ടും കടുവ ആക്രമണം

  • 03/10/2022

മൂന്നാര്‍: രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ചുപശുക്കളെ കടിച്ചുകൊന്നു. രണ്ടുദിവസത്തിനിടെ 10 പശുക്കളെയാണ് കടുവ കൊന്നത്. ഇന്നലെ അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നതിനെ തുടര്‍ന്ന് കടുവയെ പിടിക്കണമെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍-ഉദുമല്‍പ്പേട്ട പാത ഉപരോധിച്ചിരുന്നു.

മൂന്നാര്‍ നൈമക്കാട് ഈസ്റ്റ് ഡിവിഷനിലാണ് ശനിയാഴ്ച രാത്രി കടുവയുടെ ആക്രമണം ആദ്യം ഉണ്ടായത്. തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവടക്കം 5 പശുക്കളെ കടുവ കടിച്ചുകൊന്നു. ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു പശു കാട്ടിലേക്ക് ഓടി പോയെങ്കിലും രാവിലെ കണ്ടെത്തി. ഇതിന് ആവശ്യമായ ചികിത്സ നല്‍കി.


പ്രദേശത്ത് കുറച്ചുനാള്‍ മുന്‍പ് സമാനമായ രീതിയില്‍ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. എങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കടുവയെ പിടികൂടാന്‍ ഊര്‍ജിതശ്രമം തുടരുകയാണ്. ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. സെര്‍ച്ച് ടീമും ഉടനെത്തും.

Related News