മകളെ അങ്കണവാടിയിലാക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

  • 03/10/2022

കൊല്ലം: മകളെ അങ്കണവാടിയില്‍ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാമുകന്‍ അനില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് കുട്ടികളാണ് യുവതിയ്ക്കുള്ളത്. ഇതില്‍ മൂന്നര വയസ്സുള്ള മൂത്ത മകളെയാണ് അങ്കണവാടിയില്‍ ഉപേക്ഷിച്ചത്. ഇളയ കുട്ടിയെ യുവതി ഒപ്പം കൊണ്ടുപോയിരുന്നു.  കഴിഞ്ഞ മാസം 22 നാണ് സംഭവം ഉണ്ടായത്. മകളെ അങ്കണവാടിയിലാക്കിയ ശേഷം യുവതി കാമുകനൊപ്പം നാടുവിടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. പിന്നീട് അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം നാടുവിട്ടതാണെന്ന് കണ്ടെത്തിയത്. 

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. 

Related News