അഞ്ചു വയസുകാരനെ കരയിൽ നിര്‍ത്തി അമ്മ ആറ്റിൽ ചാടി മരിച്ചു

  • 03/10/2022

കൊല്ലം: കൊല്ലത്ത് അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് അമ്മ ആറ്റിൽ ചാടി മരിച്ചു. കാഞ്ഞരങ്കോട് സ്വദേശി ബെൽറ്റഫറിൻറെ ഭാര്യ ചെറുപുഷ്പമാണ് മരിച്ചത്. മൺറോത്തുരുത്തിലാണ് സംഭവം. 

മകൻ നദിയുടെ കരയിൽ നിന്ന് കരയുന്നത് കണ്ട നാട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് യുവതി ചാടിയ വിവരം അറിയുന്നത്. ഇതേ തുടർന്ന് പ്രദേശവാസികളും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്തു. മൃതദേഹം ശാസ്താംകോട്ട താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News