വസ്ത്രം കഴുക്കാന്‍ ആറ്റിലിറങ്ങി; വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു

  • 03/10/2022

മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ യുവാവ് മുങ്ങി മരിച്ചു. മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു യുവാവ്. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് കരിപ്പുഴ കീച്ചേരിക്കടവിലാണ് സംഭവം ഉണ്ടായത്. നീന്തൽ അറിയാവുന്ന ആളായിരുന്നു ഹരികൃഷ്ണന്‍. എന്നാല്‍ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

പിന്നീട് അഗ്നിരക്ഷ സേനയും സ്‌കൂബാ ടീമും ചേര്‍ന്ന് തെരച്ചിൽ നടത്തി. എങ്കിലും ഫലമുണ്ടായില്ല. ഇന്ന്  വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്‍റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണന്‍. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് കീച്ചേരിക്കടവിലെത്തിയത്. ബൈക്കില്‍ നിന്നു വീണതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ കഴുകാനാണ് യുവാവ് കടവിലിറങ്ങിയത്. 

 

Related News