വർക്ക് ഫ്രം ഹോം തട്ടിപ്പ്: 5.85 കോടി രൂപ കണ്ടുകെട്ടി; കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി

  • 04/10/2022

 


ബെംഗളൂരു : വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ 5.85 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബെംഗുളൂരൂ അടക്കം പന്ത്രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. 

92 പേർക്കെതിരെ ഇഡി കേസെടുത്തു. പ്രതികളിൽ  6പേർ വിദേശ പൗരന്മാർ ആണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

വർക്ക് ഫ്രം ഹോം രീതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇഡി അന്വേഷണം. കീപ്പ് ഷെയർ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Related News