ബലൂൺ വാങ്ങുന്നതിനിടെ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  • 04/10/2022

ചെന്നൈ: തമിഴ്നാട് ട്രിച്ചിയില്‍ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 35കാരനായ രവിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

മാർക്കറ്റിൽ ബലൂൺ വാങ്ങുന്നതിനിടെയാണ് ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ചത്. കച്ചവടക്കാരനിൽ നിന്ന് ബലൂൺ വാങ്ങുന്നതിനിടെ ഹീലിയം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.  ടാങ്കിനടുത്ത് നിൽക്കുകയായിരുന്നു യുവാവ്. സ്ഫോടനത്തിൽ സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചതായി പോലീസ് അറിയിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും ചില വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. അശ്രദ്ധമായി ഹീലിയം ടാങ്ക് കൈകാര്യം ചെയ്ത ബലൂൺ വിൽപ്പനക്കാരനായ നർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. 
 

Related News