ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

  • 05/10/2022

കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ പ്രവിശ്യയിലെ രണ്ടിടങ്ങളില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു

അതേസമയം, ജമ്മു കശ്മീരില്‍ നടപടി കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രം. നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. കമാന്‍ഡര്‍ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കണ്‍ടു, ബാസിത്ത് അഹമ്മദ്, ലഷ്‌ക്കര്‍ ഭീകരന്‍ ഹബിബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.


യു എ പി എ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനത്തിന് ഇവര്‍ നേതൃത്വം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

 

Related News