ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

  • 05/10/2022

ഡെറാഡൂണ്‍: വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 21 പേരെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ച വാഹനത്തില്‍ 50പേര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബിറോഖലിലെ ഒരു ഗ്രാമത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു സംഘം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അഞ്ഞൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സംസ്ഥാന പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണുകളിലെ ഫ്‌ലാഷ് ലൈറ്റുകള്‍ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. . രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു.

Related News