പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ അഭിപ്രായ ഭിന്നത; താക്കീതുമായി സാദിഖലി തങ്ങള്‍

  • 05/10/2022

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്ക് താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയില്‍ ഉള്ള അണികള്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കണം എന്നും ഇത്തരം സാഹചര്യം വന്നാല്‍ എല്ലാവരും ഒറ്റകെട്ടായി വേണം നേരിടാന്‍ എന്നും തങ്ങള്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത നിലപാട് പിന്നീട് എം.കെ.മുനീര്‍ തിരുത്തിയെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തില്‍ തുടങ്ങിയതാണ് ലീഗ് അണികള്‍ക്കിടയിലെ പോര്. മുനീര്‍ ഇരിക്കുന്ന വേദിയില്‍ തന്നെ ആയിരുന്നു സലാമിന്റെ പരാമര്‍ശം എന്നതാണ് ശ്രദ്ധിക്കേണ്ടത്.


അംഗങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങളും പോര്‍വിളികളും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അണികള്‍ക്ക് ഇടയില്‍ ആശങ്ക കുഴപ്പം സൃഷ്ടിക്കുമെന്നും മനസിലാക്കിയ തങ്ങള്‍ തുടക്കത്തില്‍ തന്നെ കര്‍ശന നിലപാടുമായി എത്തുക ആയിരുന്നു.

Related News