മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കായി രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങും

  • 05/10/2022

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കായി പ്രചരണത്തിന് ഇറങ്ങുമെന്ന് രമേശ് ചെന്നിത്തല. ഈ മാസം 10,11 തീയതികളില്‍ ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിലും 7, 8 തീയതികളില്‍ ഗുജറാത്തിലും മഹാരാഷ്ട്രിയിലും ഖാര്‍ഗെയാടൊപ്പം പ്രചരണം നത്തുമെന്നാണ് ചെന്നിത്തല പറയുന്നത്്. ശശി തരൂരിനോട് എതിര്‍പ്പില്ലന്നും തിരുമാനം വ്യക്തിപരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മല്ലികാര്‍ജ്ജുന ഖാര്‍ഗെ വലിയ പാരമ്പര്യമുള്ള സീനിയര്‍ നേതാവാണ് അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നിന്നും പ്രമുഖ നേതാക്കളെല്ലാം ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളാ നേതാക്കള്‍ തനിക്കെതിരെ വലിയ തോതില്‍ പ്രചരണം നടത്തുകയാണെന്ന് ശശിതരൂര്‍ കുറ്റപ്പെടുത്തിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആദ്യം ശശി തരൂരിനെ അനുകൂലിച്ചെങ്കിലും ഹൈക്കമാന്‍ഡിനൊപ്പം ചേരുകയായിരുന്നു.


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ തന്നെ പിന്തിരിപ്പിക്കണമെന്ന് കേരളാ നേതാക്കള്‍ രാഹൂല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related News