എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം; സ്ഫോടനത്തില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു

  • 05/10/2022

ഗാസിയബാദ്: ഉത്തര്‍ പ്രദേശില്‍ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. ഗാസിയബാദിലാണ് സംഭവം. ഹർഷ് വിഹാർ സ്വദേശിയായ ഓമേന്ദ്രയാണ് മരിച്ചത്. 

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഓമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

പൊട്ടിത്തെറിയെ തുടർന്ന് ടി വിയുടെ ചില്ല് കഴുത്തിലും മുഖത്തും കുത്തിക്കയറിയാണ് ഓമേന്ദ്രക്ക് പരിക്കേറ്റത്.  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related News