പഴക്കച്ചവടത്തിന്റെ മറവില്‍ വന്‍ ലഹരിക്കടത്ത്; 1476 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍

  • 05/10/2022

മുംബൈ: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മലയാളിയെ അറസ്റ്റ് ചെയ്തു. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ ഡിആര്‍ഐ ലഹരിമരുന്ന് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ എത്തിച്ചത്. പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍ നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയ ലഹരിക്കടത്തിനെ കുറിച്ച് വിവരം ലഭിക്കുന്നത്. 

വലൻസിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിൻ വർഗീസിന്‍റെ കമ്പനിയായ യമ്മി ഇന്‍റ്ർണാഷണൽ ഫുഡ്സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. അതേസമയം അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിന്റെ യമിറ്റോ ഫ്രൂട്സ് കമ്പനിയിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കാലടിയിൽ നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

Related News