വിവാഹത്തില്‍ നിന്ന് പിന്മാറി; പ്രതികാരമായി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • 05/10/2022

ന്യൂഡല്‍ഹി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരമായി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശി സുധീര്‍ കുമാറിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.  

പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. 

യുവതിക്കും വീട്ടുകാര്‍ക്കും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ അയച്ചു. സാമൂഹിക മാധ്യമത്തിലൂടെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇയാളുടെ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Related News