സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

  • 05/10/2022

പാലക്കാട്: പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്ത് റിഷാദിന് ഒപ്പമായിരുന്നു വൈകീട്ട് ഹക്കീം ഉണ്ടായിരുന്നത്. സംസാരത്തിനിടെ തര്‍ക്കം ഉണ്ടാകുകയും ഇതിനിടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് റിഷാദ് ഹക്കീമിനെ കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഹക്കീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related News