എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ട് തേടി തരൂർ ചെന്നൈയിൽ

  • 05/10/2022

ചെന്നൈ: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ എംപി ഇന്ന് ചെന്നൈ സന്ദർശിക്കും. തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കും. 

നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്. 

ചെന്നൈ സന്ദർശനത്തിൽ 75 മുതൽ 100 വരെ ടിഎൻസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎൻസിസി ഓഫീസായ സത്യമൂർത്തി ഭവനിൽ ഡോ.തരൂർ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാർഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂർ സംവദിക്കുന്നുണ്ട്.

Related News