വടക്കഞ്ചേരി അപകടം: ഒരു വാഹനത്തിലും ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  • 06/10/2022

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്നു മുതൽ ഒരു വാഹനത്തിലും ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് പരിഗണിക്കും.

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിർദേശം നൽകിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.


Related News