നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി

  • 06/10/2022

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കാൻ എത്തിയ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ന് വൈകുന്നേരം ആലുവ വി.ഐ ടെലികോം ഓഫീസിലാണ് സംഭവം.  ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കുന്നതിനായാണ് അന്ന എത്തിയത്. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. 

Related News