ഇന്‍സ്റ്റാഗ്രാം ലൈക്കിനെയും കമന്റുകളേയും ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

  • 07/10/2022

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍സ്റ്റാഗ്രാമിലെ ലൈക്കിനേയും കമന്റുകളേയും ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് രണ്ടുപേരുടെ കൊലപാതകത്തില്‍. ഡല്‍ഹി ഭല്‍സ്വാവയില്‍ ആണ് സംഭവം. ഒരു സ്ത്രീയെ കാണാനെത്തിയ സഹില്‍ (18), നിഖില്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടുന്നതിനെ ചൊല്ലി സഹിലും സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ വീടിന് അടുത്തേക്ക് വരാന്‍ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടു. സഹിലും സുഹൃത്തായ നിഖിലും കൂടിയാണ് ഇവിടെ എത്തിയത്. തുടര്‍ന്ന് ഇരുവരും അക്രമിക്കപ്പെടുകയായിരുന്നു. സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്‌സുമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

നിരവധി തവണ കുത്തേറ്റ ഇവരെ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിന് മുമ്പ് പ്രതികള്‍ കൈവശമുണ്ടായിരുന്ന കത്തി കാണിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

Related News