വ്യോമസേന അഗ്നിവീര്‍ പദ്ധതിക്ക് കീഴില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളും: പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേനാ ചീഫ്

  • 08/10/2022

ദില്ലി: അടുത്ത വര്‍ഷം മുതല്‍ വ്യോമസേന അഗ്നിവീര്‍ പദ്ധതിക്ക് കീഴില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വ്യോമസേനാ ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി പറഞ്ഞു.


അടുത്ത വര്‍ഷം സ്ത്രീ അഗ്നിവീറുകളെ ഉള്‍പ്പെടുത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്. അടുത്ത വര്‍ഷം റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 3,500 അഗ്നിവീരന്മാരെ ഉള്‍പ്പെടുത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. ഈ വര്‍ഷം ഡിസംബറില്‍ മൊത്തം 3,000 പുരുഷ അഗ്നിവീരന്മാര്‍ സേവനത്തിനായി സേനയില്‍ ചേരും.

വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശൃംഖല രൂപവത്കരിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേനയില്‍ ഇത്തരത്തില്‍ ഒരു പുതിയ പ്രവര്‍ത്തന ശൃംഖല ആരംഭിക്കുന്നത്. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവ് ഇനത്തില്‍ 3,400 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകും. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ഈ ശൃംഖല കൈകാര്യം ചെയ്യും.

Related News