9 മുതൽ 11 വരെ മോദി ഗുജറാത്തിൽ; പ്രഖ്യാപിക്കാൻ ഇരിക്കുന്നത് വമ്പൻ പദ്ധതികൾ

  • 08/10/2022

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ ഒമ്ബത് മുതല്‍ 11 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 11ന് അദ്ദേഹം മധ്യപ്രദേശും സന്ദര്‍ശിക്കും. ഒക്ടോബര്‍ 9നു വൈകിട്ട് 5.30നു മെഹ്‌സാനയിലെ മൊധേരയില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.


തുടര്‍ന്ന് 6.45നു മോധേശ്വരി മാതാക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. 7.30നു സൂര്യക്ഷേത്രവും സന്ദര്‍ശിക്കും. ഒക്ടോബര്‍ 10നു രാവിലെ 11ന് പ്രധാനമന്ത്രി ബറൂച്ചിലെ അമോദില്‍ വിവിധ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ഉച്ചകഴിഞ്ഞ് 3.15ന് അഹമ്മദാബാദില്‍ മോദി വിദ്യാഭ്യാസ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30നു ജാംനഗറില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഒക്‌ടോബര്‍ 11ന് ഉച്ചയ്ക്ക് 2.15ന് അഹമ്മദാബാദിലെ അസര്‍വ സിവില്‍ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

തുടര്‍ന്നദ്ദേഹം ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര ക്ഷേത്രത്തിലേക്കു പോകും. വൈകിട്ട് 5.45ന് അവിടെ ദര്‍ശനവും പൂജയും നടത്തും. വൈകിട്ട് 6.30നു ശ്രീ മഹാകാല്‍ ലോക് സമര്‍പ്പണം നടത്തുന്ന അദ്ദേഹം 7.15ന് ഉജ്ജയിനില്‍ പൊതുചടങ്ങിലും പങ്കെടുക്കും.

Related News