'അവാര്‍ഡുകള്‍ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നല്‍കുന്നതാണ്; 'മീശ'ക്കെതിരെ കെ സുരേന്ദ്രൻ

  • 08/10/2022

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നല്‍കിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അവാര്‍ഡുകള്‍ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നല്‍കുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. മീശ ഏത് മൂശയിലാണ് വാര്‍ത്തതെന്ന് മലയാളിക്ക് മനസിലാകുമെന്ന് പറഞ്ഞു സുരേന്ദ്രന്‍, ഇങ്ങനെ പോയാല്‍ പോരാളി ഷാജിക്കും അവാര്‍ഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും പരിഹാസിച്ചു.


വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍ പെരുമ്ബടവം ശ്രീധരനാണ് മീശ എന്ന നോവലിന് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. വിവാദങ്ങള്‍ക്കപ്പുറം എഴുത്തിനുളള അംഗീകാരം കിട്ടയതില്‍ സന്തോഷമുണ്ടെന്ന് ഹരീഷ് പറഞ്ഞു. വാദങ്ങള്‍ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു.

അരനൂറ്റാണ്ട് മുമ്ബുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാതലത്തില്‍ അവതരിപ്പിച്ച മീശക്ക് വയലാര്‍ പുരസ്കാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, സമുദായ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചിരുന്നു.

Related News