വടക്കാഞ്ചേരി അപകടം: സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു

  • 08/10/2022

തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറിയത്.


18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും റിപ്പോര്‍ട്ടിനു ഒപ്പം ചേര്‍ത്തിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് പൊലിസ് നടപടി.

Related News