ഡെറാഡൂണ്‍: രത്തന്‍ ടാറ്റയെ 'സേവാ രത്‌ന പുരസ്‌കാരം' നല്‍കി ആദരിച്ച് സേവാ ഭാരതി. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സേവാ ഭാരതിയുടെ ആദരം. മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസത്തിനായുള്ള സ്റ്റാര്‍ട്ടപ്പായ ഗുഡ്‌ഫെല്ലോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിനും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പുരസ്‌കാരം.
ജീവകാരുണ്യമേഖലയിലെ സംഭാവനകള്‍ക്കും സാമൂഹിക വികസനത്തിനായി ഫണ്ട് നല്‍കിയതിനുമായി രത്തന്‍ ടാറ്റയ്‌ക്കൊപ്പം 24 വിശിഷ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിംഗ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസ സ്റ്റാര്‍ട്ടപ്പായ ഗുഡ്‌ഫെല്ലോസിലേക്ക് നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ ബിസിനസ് അസിസ്റ്റന്റായ ശാന്തനു നായിഡുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട്പ്പാണ് ഗുഡ്‌ഫെല്ലോസ്. പ്രായമാകുന്നവര്‍ക്ക് തണലാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും ശരീരത്തിന് മാത്രമാണ് വയസ്സാകുന്നതെന്നും മനസ് എപ്പോഴും ചെറുപ്പമായി നിലനിര്‍ത്തണമെന്നും രത്തന്‍ ടാറ്റ സ്റ്റാര്‍ട്ടപ്പ് ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?