മെയിൽ നഴ്സ് ഓടിച്ച ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടം; പിതാവിന് പിന്നാലെ നാലു വയസുകാരിയും മരിച്ചു

  • 10/10/2022

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മെയില്‍ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് പിതാവും നാലു വയസ്സുള്ള മകളും മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. പിരപ്പൻകോട് ഷിബുവും മകൾ അലംകൃതയുമാണ് മരിച്ചത്.

രോഗിയുമായി പോയ ശേഷം തിരികെ വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തിയ ശേഷം ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ സമയമാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബുവിനെയും നാലുവയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു.  പിന്നാലെ ഗുരുതരമായി പരിക്കേറ്റ മകളും ഇന്ന് മരണത്തിന് കീഴടങ്ങി. 

അതേസമയം സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചിരുന്നു. ഡ്രൈവർക്ക് പകരം മെയിൽ നഴ്സാണ് ആംബുലൻസ് ഓടിച്ചത്. 

Related News