ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരി മരിച്ചു

  • 10/10/2022

കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. കൊച്ചി കാലടിയിലാണ് സംഭവം. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. 

കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കി. വിദേശത്തുള്ള പിതാവ് ഷാന്റോ നാളെയെത്തും. പിതാവ് ഷാന്റോ എത്തിയ ശേഷമാകും സംസ്കാരം നടക്കുക. അമ്മ: റോണി, സഹോദരങ്ങൾ: സാൽവിൻ, ഹെനിൻ. 

Related News