10 ലക്ഷം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു വന്നു, സ്ത്രീകള്‍ നേരിട്ടത് ക്രൂര പീഡനം; സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി, നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

  • 11/10/2022

പത്തനംതിട്ട: കേരളത്തില്‍ ആദ്യത്തെ നരബലി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വരുന്നത്. ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാലരയടി താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടത്.

ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു റോസ്‍ലി. പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവരെ പ്രതിയായ ഷാഫി  തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സിനിമാ ഷൂട്ടിങിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷം ഭഗവത് സിംഗ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തി. റോസ്‌ലിയുടെ കഴുത്തിൽ ലൈല കത്തി കുത്തിയിറക്കി. ശരീരത്തിന്‍റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി മുറിവുണ്ടാക്കി. മുറിവില്‍ നിന്ന് വാര്‍ന്ന രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.

പൂജ പരാജയപ്പെട്ടെന്നും ഒരു നരബലി കൂടി നടത്തിയാലെ ഐശ്വര്യം ലഭിക്കു എന്നും കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയായ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. പത്മയെയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. സിദ്ധനായി കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു.  

ശ്രീദേവി എന്ന പേരിലുള്ള വ്യാജപ്രൊഫൈല്‍ മുഹമ്മദ്ഷാഫിക്ക് ഉണ്ടായിരുന്നു. ഇതിലൂടെയാണ് ഇയാള്‍ ഭഗവൽ സിങ്ങുമായി പരിചയത്തിൽ ആയത്. തനിക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടായത് റഷീദ് എന്ന സിദ്ധനിലൂടെ ആണെന്ന് ശ്രീദേവി എന്ന പ്രൊഫൈലിലൂടെ ഭഗവൽ സിംഗിനെ ഇയാൾ വിശ്വസിപ്പിച്ചു.  തുടര്‍ന്നാണ് ജീവിതത്തില്‍ ഐശ്വര്യം ലഭിക്കാന്‍ നരബലി നടത്താന്‍ ദമ്പതികൾ തീരുമാനിച്ചത്. 

Related News