വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു

  • 11/10/2022

തിരുവനന്തപുരം: വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു.  വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം - ഫസ്ന ദമ്പതിമാരുടെ മകൻ ഒന്നര വയസ്സുള്ള റയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപകടം. 

അപകടം സംഭവിച്ച് റയാനെ റോഡരികിൽ കണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഇതിലൂടെയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രക്തം വാർന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു.

സമീപവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്‍ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.

Related News