മദ്യത്തിനും മയക്കുമരുന്നിനും അടിമ, 75 കാരിയെ പീഡിപ്പിച്ചു; കൊടും ക്രിമിനലായ ഷാഫിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

  • 12/10/2022

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്ന് പോലീസ്. ബലാത്സംഗ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് പ്രതി.

കോലഞ്ചേരിയിൽ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2021-ൽ കേസിൽ ജാമ്യത്തിലിറങ്ങി. ഇതിന് ശേഷമാണ് റഷീദ് ആലുവ ചെമ്പറക്കിയിൽ നിന്നും താമസം മാറി കൊച്ചിയിലെത്തിയത്. ഗാന്ധി നഗറിൽ കുടുംബവുമൊന്നിച്ച് വാടകയ്ക്കായിരുന്നു താമസിച്ചരുന്നത്. പുത്തന്‍കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത്, 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60കാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടില്‍ നില്‍ക്കുമ്പോള്‍ വഴിയിലൂടെ നടന്നുപോയ 75കാരിയെയാണ് ആക്രമിച്ചത്. സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നില്‍ വെച്ച് പ്രതി വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതാറുള്ള കത്തി ഉപയോഗിച്ച് വയോധികയെ ആക്രമിച്ചു. ഈ കേസില്‍ ഷാഫിയെ പുത്തന്‍കുരിശ്ശ് പോലീസ് അറസ്റ്റ് ചെയ്ത്കോടതിയില്‍ ഹാജരാക്കിയിരുന്നു. 2021 ഫെബ്രുവരിയില്‍ കേസില്‍ ജാമ്യത്തിലിറങ്ങി.
 
മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഷാഫി. സംസാരത്തിലൂടെ ആളുകളെ എളുപ്പത്തിൽ കയ്യിലെടുക്കാൻ കഴിവുള്ള ഇയാള്‍, എട്ട് മാസം മുൻപാണ് കൊച്ചി ചിറ്റൂർ റോഡിൽ ഹോട്ടൽ തുടങ്ങിയത്. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങൾ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കും. എട്ട് മാസം മുൻപ് കൊച്ചി ചിറ്റൂർ റോഡിൽ റഷീദ് കടമുറി വാടകയ്ക്കെടുത്തു. അദീൻസ് എന്ന പേരിൽ ഹോട്ടൽ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. 
 

Related News