നരബലി; കൊലപ്പെടുത്തിയവരുടെ മാസം ദമ്പതികള്‍ പാകം ചെയ്ത് കഴിച്ചു! നിര്‍ദ്ദേശിച്ചത് ഷാഫി

  • 12/10/2022

കൊച്ചി: ഇലന്തൂരിലെ നരബലിയില്‍ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദമ്പതികള്‍ മാംസം ഭക്ഷിച്ചത്. ആയുരാരോഗ്യത്തിന് വേണ്ടിയാണ് മൃതദേഹങ്ങളില്‍ നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിര്‍ദ്ദേശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ലൈല വെളിപ്പെടുത്തി. 

ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഈ പുസ്തങ്ങളിൽ നരബലി നടത്തിയ ശേഷം മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പത്മയുടെയും റോസ്ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെറുത്ത മാംസം പ്രതികള്‍ മാറ്റിവെച്ചിരുന്നു. മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടുന്നതിനായി മാറ്റിവെച്ച മാംസം കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്. 

മാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്‌. മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്. കൊല നടത്തിയ ദിവസം തന്നെ ഇരുവരുടെയും മാസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങ്ങും കഴിച്ചു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴിയിലുണ്ട്.

Related News