പ്രസവിച്ച് കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒളിവിൽ പോയ ഭർത്താവ് പിടിയില്‍

  • 12/10/2022

തൃശൂർ: തൃശൂർ തളിക്കുളം നമ്പിക്കടവിൽ പ്രസവിച്ച് കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍. ഒന്നരമാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. ഹഷിതയെ കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് ആസിഫിനെ (38) തൃശൂർ റൂറൽ പോലീസാണ് ചങ്ങരംകുളത്ത് നിന്നും പിടികൂടിയത്. 

കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു ആസിഫ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലടക്കം ആസിഫിനെ തെരഞ്ഞ് പോലീസെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 20നാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രസവിച്ച് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കാണാനെന്ന പേരിലെത്തിയ ആസിഫ് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മുറിയിൽ കടന്ന ആസിഫ്‌ വാതിലടച്ചു. കുറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാപിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടി. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന മകളെയായിരുന്നു. അകത്തുകടന്ന നൂറുദ്ദീനെയും ആസിഫ് ആക്രമിച്ചിരുന്നു. കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് ആസിഫെത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
 

Related News